രാജേഷിന്റെ ജനകീയത സിപിഎമ്മിനു തലവേദനയായി : വെട്ടിയരിഞ്ഞത് അതി ക്രൂരമായി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജേഷിന്റെ ജനകീയത സിപിഎമ്മിനു തലവേദനയായി : വെട്ടിയരിഞ്ഞത് അതി ക്രൂരമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2017, 05:56 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ശ്രീകാര്യം ഇടവക്കോട് മേഖല മുൻപ് തന്നെ സിപിഎം ശക്തികേന്ദ്രമാണ് . ചിട്ടയായ പ്രവർത്തനത്തിലൂടെ ബിജെപിയും ആർ.എസ്.എസും മേഖലയിൽ പിടിമുറുക്കിയതാണ് രാജേഷിന്റെ അരും‌കൊലയിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത് .

മുപ്പത്തിനാലുകാരനായ രാജേഷ് പ്രദേശത്ത് ഏറെ ജനകീയനായിരുന്നുവെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. രാജേഷിന്റെ പ്രവർത്തനം 2015 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മേൽക്കൈ നേടിക്കൊടുക്കുകയും ചെയ്തിരുന്നു. സിപിഎം അനായാസം വിജയിച്ചിരുന്ന ഇടവക്കോട് വാർഡിൽ ആദ്യമായി ബിജെപി രണ്ടാമതെത്തി. 48 വോട്ടുകൾക്കാണ് ബികെപി പരാജയപ്പെട്ടത് .

സംഭവത്തിലെ പ്രധാന പ്രതിയായ മണിക്കുട്ടൻ രണ്ടു വട്ടം കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിഞ്ഞ ഗുണ്ടയാണ് . കഴിഞ്ഞ രണ്ട് വർഷമായി പ്രദേശത്തെ സിപിഎമ്മിന്റെ പ്രധാന ഗുണ്ടയും ക്രിമിനൽ പ്രവർത്തനത്തിന്റെ തലവനുമായിരുന്നു ഇയാൾ . പ്രദേശത്ത് വളർന്നു വന്ന ആർ.എസ്.എസ് സ്വാധീനത്തെ എതിർക്കാൻ പാർട്ടി നിയോഗിച്ചത് ഇയാളെയായിരുന്നു .

ഈയടുത്ത് ശാഖയിൽ പങ്കെടുത്തതിന്റെ പേരിൽ ചില പ്രവർത്തകരെ മണിക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം മർദ്ദിക്കുകയും വീടു കയറി ആക്രമിക്കുകയും ചെയ്തിരുന്നു . ഇതിനെതിരെ രാജേഷ് നിയമപരമായി മുന്നോട്ടു പോയതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത് .

മണിക്കുട്ടനു വേണ്ടി കേസ് ഒത്തുതീർപ്പാക്കാൻ പാർട്ടി ലോക്കൽ സെക്രട്ടറി തന്നെ നേരിട്ടെത്തിയെങ്കിലും രാജേഷ് വഴങ്ങിയില്ല . ഇതാണ് തങ്ങളുടെ രാഷ്‌ട്രീയ തകർച്ചയ്‌ക്ക് കാരണക്കാരനായ രാജേഷിനെ ഇല്ലാതാക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത് .

രാത്രി ശാഖയ്‌ക്ക് ശേഷം മറ്റൊരു പ്രവർത്തകനുമൊത്ത് പാൽ വാങ്ങാൻ എത്തിയ രാജേഷിനെ ബൈക്കുകളിലെത്തിയ സംഘം കടയിൽ നിന്ന് പിടിച്ചിറക്കി വെട്ടുകയായിരുന്നു . കൈ വെട്ടിയെടുത്ത ശേഷം ദൂരെയുള്ള കടയുടെ ഭിത്തിയിലേക്ക് എറിഞ്ഞു . രണ്ടു കാലുകളിലും ആഞ്ഞു വെട്ടി . വെട്ടേറ്റ് ഇരുകാലുകളും അറ്റ് തൂങ്ങി .

ഓടിയെത്തിയവർ അടുത്തുള്ള കടയിൽ നിന്ന് ബെഡ്ഷീറ്റ് വാങ്ങി അതിലാണ് രാജേഷിനെ എടുത്ത് ആശുപത്രിയിൽ എത്തിച്ചത് . അതിനു ശേഷമാണ് മറ്റ് പ്രവർത്തകർ വെട്ടി മാറ്റിയ കയ്യുമായി ആശുപത്രിയിൽ എത്തിയത് . എന്നാൽ മാരകമായ മുറിവുകൾ മരണത്തിനു കാരണമാവുകയായിരുന്നു .

ShareTweetSendShare

More News from this section

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

Latest News

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies