കൊല്ലം : റോഡപകടത്തില്‍പ്പെട്ട തമിഴ്നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ കൊല്ലം മെഡിസിറ്റിക്കെതിരെ കേസെടുക്കാന്‍ ഐ.ജി മനോജ് എബ്രഹാം നിര്‍ദേശം നല്കി. കൊല്ലം കമ്മിഷണര്‍ക്കാണ് ഐ.ജി നിര്‍ദേശം നല്‍കിയത്.
ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിലാണ് മുരുകന് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ ആംബുലന്‍സില്‍ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൂട്ടിരിപ്പുകാര്‍ ഇല്ലെന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതര്‍ ചികിത്സിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനില്ല.