മാഡ്രിഡ് : സ്പാനിഷ് നഗരമായ ബാഴ്സലോണയിൽ ഭീകരാക്രമണം. ആൾക്കൂട്ടത്തിനിടയിലേക്ക് വാൻ ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 20ലധികം പേർക്ക് പരുക്കേറ്റു. സിറ്റി സെന്ററിലെ ബാഴ്സലോണ ലാസ് റംബ്ലസിലാണ് സംഭവം.വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവരിലേക്ക് വാൻ ഇടിച്ചുകയറ്റുകയായിരുന്നു.
സംഭവത്തിന് ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അതേസമയം രണ്ട് ആയുധധാരികളെ പ്രദേശത്ത് കണ്ടതായി ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് മെട്രോ സ്റ്റേഷനുകൾ അടയ്ക്കാനും സർവീസ് നിർത്തിവയ്ക്കാനും അധികൃതർ നിർദ്ദേശം നൽകി. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് സൂചനയുണ്ട്.