മുംബൈ : മീര ഭയന്ദർ നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉജ്ജ്വല വിജയം . 95 സീറ്റുകളിൽ 61 എണ്ണം ബിജെപി നേടിയപ്പോൾ ശിവസേനയ്ക്ക് 22 സീറ്റുകളാണ് ലഭിച്ചത് . കോൺഗ്രസിന് പത്ത് സീറ്റ് ലഭിച്ചപ്പോൾ എൻസിപി വട്ടപൂജ്യത്തിലൊതുങ്ങി.
നേരത്തെ ബിജെപി – ശിവസേന സഖ്യമായിരുന്നു നഗരസഭ ഭരിച്ചിരുന്നത് . ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി മത്സരിച്ച ശിവസേനയ്ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത് .2012 ൽ 27 സീറ്റുകൾ ലഭിച്ച എൻ സിപി പൂർണമായും തകർന്നടിഞ്ഞു .
കോൺഗ്രസ്- എൻസിപി സ്വാധീന മേഖലയായിരുന്ന മിരാ ഭയന്ദറിൽ കഴിഞ്ഞ വട്ടം ബിജെപി – ശിവസേന സഖ്യമാണ് അധികാരത്തിലേറിയത് . സംസ്ഥാന ഭരണത്തിനുള്ള അംഗീകാരം കൂടിയാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് ബിജെപി പ്രതികരിച്ചു.