ഭാരതത്തിന്റെ ബുള്ളറ്റ് ട്രെയിൻ : പ്രത്യേകതകൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ ബുള്ളറ്റ് ട്രെയിൻ : പ്രത്യേകതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2017, 11:44 am IST
FacebookTwitterWhatsAppTelegram

ബുള്ളറ്റ് ട്രെയിൻ എന്ന സ്വപ്ന പദ്ധതിയുടെ ആദ്യ ഘട്ടമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയും ശിലാസ്ഥാപനം ചെയ്തു കൊണ്ട് തുടക്കമിട്ടത് . ജപ്പാന്റെ സഹായത്തോടെ മുംബൈ മുതൽ അഹമ്മദാബാദ് വരെ നീളുന്ന ബുള്ളറ്റ് ട്രെയിൻ കോറിഡോർ ഭാരതത്തിലെ ആദ്യ അതിവേഗ തീവണ്ടി സർവീസ് ആയിരിക്കും .

അൻപത് വർഷം കൊണ്ട് അടച്ചു തീർക്കാവുന്ന വിധത്തിൽ 0.01 ശതമാനം പലിശയോടെ പദ്ധതി തുകയുടെ 81 ശതമാനവും നൽകുന്നത് ജപ്പാനാണ് . 508 കിലോമീറ്റർ ദൂരം മൂന്ന് മണിക്കൂറിനുള്ളിൽ ട്രെയിൻ പൂർത്തിയാക്കും . ശരാശരി 250 കിലോമീറ്റർ വേഗമുള്ള ട്രെയിന്റെ കൂടിയ വേഗം മണിക്കൂറിൽ 350 കിലോമീറ്ററായിരിക്കും .

ആദ്യം പത്ത് കോച്ചുകളുമായി 750 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ട്രെയിനായിരിക്കും സർവീസ് നടത്തുക . തുടർന്ന് 16 കോച്ചുകളുള്ള 1250 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ട്രെയിനാക്കി നവീകരിക്കും .

351 കിലോമീറ്റർ ഗുജറാത്തിലൂടെയും 157 കിലോമീറ്റർ മഹാരാഷ്‌ട്രയിലൂടെയുമാണ് ട്രെയിൻ സഞ്ചരിക്കുന്നത് . റെയിൽ പാതയുടെ 92 ശതമാനവും ഭൂമിയിൽ നിന്ന് ഉയർത്തിയായിരിക്കും പണിയുന്നത് . 6 ശതമാനം തുരങ്കത്തിലൂടെയും ബാക്കി ഭൂമി നിരപ്പിലും ആയിരിക്കും .

രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കമാണ് പദ്ധതിയിലുള്ളത് . ഇതിൽ 7 കിലോമീറ്റർ സമുദ്രത്തിലൂടെയായിരിക്കും . പ്രധാനമായും 12 സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉണ്ടാവുക . മുംബൈ , താനെ ,വിരാർ , ബോയ്സാർ , വാപി, ബിലിമോറ, സൂററ്റ് , ബറൂച്ച് , വഡോദര , ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിവയാണ് സ്റ്റേഷനുകൾ.

ഇന്ത്യൻ റെയിൽവേയും ജപ്പാനിലെ ഷിങ്കാൻസെൻ ടെക്നോളജിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത് . 2023 ൽ ആണ് പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞത് പ്രകാരം പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് ബുള്ളറ്റ് ട്രെയിൻ 2022 ആഗസ്റ്റ് 15 ന് ആരംഭിക്കണമെന്നാണ്

 

ShareTweetSendShare

More News from this section

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

Latest News

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies