ധാക്ക : ഏഷ്യാ കപ്പ് ഹോക്കിയിൽ ഭാരതത്തിന് മൂന്നാം കിരീടം . ധാക്കയിൽ നടന്ന പോരാട്ടത്തിൽ മലേഷ്യയെ തകർത്താണ് ഇന്ത്യ കിരീടം ചൂടിയത് . പത്തുവർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യയുടെ കിരീടനേട്ടം. 2-1 നായിരുന്നു ഇന്ത്യയുടെ വിജയം.
ഇന്ത്യക്ക് വേണ്ടി രമൺ ദീപും ലളിത് ഉപാദ്ധ്യായയും ഗോൾ നേടിയപ്പോൾ ഷഹരീൽ സാഹിബ് മലേഷ്യക്ക് വേണ്ടി ഗോൾ നേടി.
നേരത്തെ 2003 ലും 2007 ലുമായിരുന്നു ഇന്ത്യ ഏഷ്യ കപ്പ് നേടിയത് .2003 ൽ പാകിസ്ഥാനെയും 2007 ൽ കൊറിയയെയുമായിരുന്നു തോൽപ്പിച്ചത്.
പൂൾ മാച്ചുകളിലെല്ലാം ഉജ്ജ്വല പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത് . ദക്ഷിണ കൊറിയക്കെതിരെ ഒരു സമനില വഴങ്ങിയതൊഴിച്ചാൽ മറ്റെല്ലാം കളികളിലും ഇന്ത്യൻ ആധിപത്യമായിരുന്നു . പാകിസ്ഥാനെ രണ്ടു പ്രാവശ്യമാണ് ഇന്ത്യ തകർത്തു വിട്ടത്.