കോപ്പൻഹേഗൻ : ഡെന്മാർക്ക് ഓപ്പൺ സൂപ്പർ സീരിസ് ബാഡ്മിന്റൺ കിരീടം ഇന്ത്യയുടെ കെ ശ്രീകാന്തിന്. ഫൈനലിൽ കൊറിയയുടെ ലീ ഹ്യൂണിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം ഈ വർഷത്തെ മൂന്നാം സൂപ്പർ സീരിസ് കിരീടം സ്വന്തമാക്കിയത്. സ്കോർ 21-10,21-05.
ശ്രീകാന്തിന്റെ വ്യക്തമായ ആധിപത്യം പ്രകടമായ മത്സരം 25 മിനിറ്റ് മാത്രമാണ് നീണ്ടത്. ഈ വർഷം ഇന്തോനേഷ്യൻ പ്രീമിയർ സൂപ്പർ സീരിസ് കിരീടവും ഓസ്ട്രേലിയൻ സൂപ്പർ സീരിസ് കിരീടവും ആന്ധ്രാ താരം നേടിയിരുന്നു. നേരത്തെ ലോക ചാമ്പ്യൻ വിക്ടർ അസെൽസിനെ അട്ടിമറിച്ചാണ് ശ്രീകാന്ത് സെമിയിലെത്തിയത്.