Sports

വിരാട് അനുഷ്ക വിവാഹം ഡിസംബറിൽ

‌ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോലി വിവാഹിതനാകുന്നു . സുഹൃത്തും സിനിമാതാരവുമായ അനുഷ്ക ശർമ്മയാണ് വധു. ഡിസംബറിലായിരിക്കും വിവാഹം.

ഡിസംബറിൽ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് ഏകദിന പരമ്പരകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് വിരാട് കോലി ആവശ്യപ്പെട്ടതോടെയാണ് വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾക്ക് സ്ഥിരീകരണമായത് . വ്യക്തിപരമായ കാരണങ്ങളാണ് കോലി കാരണമായി പറയുന്നത്.

വർഷങ്ങളായി അടുപ്പത്തിലായിരുന്ന ഇരുവരും 2015 ൽ പിരിഞ്ഞതായി വാർത്തകൾ വന്നുവെങ്കിലും വീണ്ടും ഒരുമിക്കുകയായിരുന്നു . കോലിയുടെ മോശം ഫോമിനെ തുടർന്ന് അനുഷ്കക്കെതിരെ വിമർശനങ്ങൾ ഉണ്ടായപ്പോൾ കോലി തന്നെ അനുഷ്കയ്ക്ക് വേണ്ടി രംഗത്തെത്തിയിരുന്നു.

574 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close