ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
രാജസ്ഥാന് നിയമസഭയില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷം ഉളളതിനാല്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല.ഇതോടെ കണ്ണന്താനം വിജയം ഉറപ്പിക്കുകയായിരുന്നു.
രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് അല്‍ഫോല്‍സ് കണ്ണന്താനത്തിന്റെ പേര് നാമ നിര്‍ദ്ദേശം ചെയ്തത്.