പത്തനംതിട്ട : മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ നട തുറന്നു. ശബരിമലയിലേയും മാളികപ്പുറത്തേയും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനമേല്‍ക്കലും സന്നിധാനത്ത് നടന്നു .
വൈകിട്ട് 5 മണിയോടെ മേല്‍ശാന്തി ടി.എം ഉണ്ണികൃഷ്ണന് നമ്പൂതിരിയാണ്
ശബരിമല നട തുറന്നത് . തുടര്‍ന്ന് പുതിയ മേല്‍ശാന്തിയുടെ ചുമതലയേല്‍ക്കല്‍ ചടങ്ങുകൾ നടന്നു.
തന്ത്രി മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍ കലശം പൂജിച്ച് അഭിഷേകം നടത്തിയ ശേഷം പുതിയതായി സ്ഥാനമേൽക്കുന്ന മേൽശാന്തി എ വി ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ശ്രീകോവിലിൽ കൂട്ടികൊണ്ട് പോയി അയ്യപ്പന്റെ മൂലമന്ത്രം പകര്ന്നുകൊടുത്തതോടെയാണ് പുതിയ മേല്‍ശാന്തി ചുമതലയേറ്റത്. നാളെ പുലര്‍ച്ചെ 3 ന് നടതുറക്കുന്നത് പുതിയ മേൽശാന്തിമാരാണ് . വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.