ചവറ: കൊല്ലം ചവറയിൽ സിപിഎം-എസ്ഡിപിഐ സംഘർഷം. സംഘർഷത്തിൽ 50ൽ അധികം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. സിപിഎം ഏരിയാ സമ്മേളന വേദിക്കും എസ്ഡിപിഐ ജാഥയുടെ സ്വീകരണ വേദിക്കും സമീപമാണ് സംഘർഷമുണ്ടായത്.
സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പരുക്കേറ്റവരെ സമീപ പ്രദേശങ്ങളിലുള്ള ആശുപത്രികളിലേക്ക് മാറ്റി. സംഘർഷ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
സംഘർഷത്തെ തുടർന്ന് എസ്ഡിപിഐ കൊല്ലം ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് പിൻവലിച്ചു