കോട്ടയം : സംസ്ഥാന വനിതാകമ്മീഷന്റെ പ്രവര്‍ത്തനം എന്‍ ഐ എ അന്വേഷിക്കണമെന്ന് ആസൂത്രിത മതപരിവര്‍ത്തനത്തിനിരയായ അഖിലയുടെ അച്ഛന് അശോകന്. തീവ്രവാദ സംഘടനകളെ സഹായിക്കാനാണ് വനിതാ കമ്മീഷന് അധ്യക്ഷ അഖിലയെ കാണാനെന്ന് പറഞ്ഞെത്തിയതെന്നും അശോകന് പറഞ്ഞു.
വനിതകളെ സംരകഷിക്കേണ്ട വനിതാ കമ്മീഷന്റെ പ്രവര്‍ത്തനം എന്‍ ഐ എ അന്വേഷിക്കണം. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന അഖിലയുടെ കാര്യത്തില്‍ ജോസഫൈന് എന്തിന് അമിത ആശങ്കയെന്നും അശോകന് ചോദിച്ചു.
വൈക്കത്തെത്തിയ സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയ്ക്ക് അഖിലയെ കാണാന്‍ അച്ഛന് അശോകന് അനുവാദം നില്‍കിയില്ല. തുടര്‍ന്ന് അശോകനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടും വനിതാ കമ്മീഷന് പ്രസ്താവന ഇറക്കി. ഇതിനു മറുപടി പറയുകയായിരുന്നു അശോകന്.