ലണ്ടന്‍: ബ്രിട്ടനിലെ ഹാരി രാജകുമാരനും അമേരിക്കന്‍ നടി മേഗന് മാര്‍ക്കിളും തമ്മിലുളള വിവാഹനിശ്ചയം കഴിഞ്ഞു.പിതാവ് ചാള്‍സ് രാജകുമാരനാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.വിവാഹം 2018 മാര്‍ച്ചിനും ജൂണിനും ഇടയില്‍ നടക്കും.
വിവാഹശേഷം ദമ്പതികള്‍ ലണ്ടനിലെ കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലെ നോട്ടിംഗാം കോട്ടയിലായിരിക്കും താമസിക്കുക.വിവാഹ നിശ്ചയം എലിസബത്ത് രാജ്ഞയിയെയും മറ്റു രാജകുടുംബാംഗങ്ങളേയും അറിയിച്ചതായി ഹാരി രാജകുമാരന് പറഞ്ഞു.
ചാള്‍സിന്റേയും പരേതയായ ഡയാനയുടേയും രണ്ടാമത്തെ മകനാണ് ഹാരി.കിരീടാവകാശികളില്‍ അഞ്ചാം സ്ഥാനത്താണ് ഹാരി രാജകുമാരന്.
മേഗന് മാര്‍ക്കിളിന്റെ രണ്ടാം വിവാഹമാണിത്.2011 ല്‍ സിനിമ നിര്‍മാതാവായ ട്രവര്‍ എംഗല്‍സുമായി മേഗന്റെ ആദ്യ വിവാഹം നടന്നിരുന്നു.എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹമോചിതയായി.