മുംബൈ : ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഗോവ എഫ് സിയെ നേരിടും. ആദ്യ എവേ മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റേത്. ഫട്ടോർഡ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം.മുംബൈക്കെതിരായ മത്സരത്തിൽ ചുവപ്പകാർഡ് കണ്ട സി.കെ.വിനീതിന് ഇന്ന് കളിക്കാനാകില്ല.
മൂന്ന് മത്സരങ്ങളിൽ രണ്ടിലും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാകും ഇന്ന് ഗോവ ഗ്രൗണ്ടിലിറിങ്ങുക. അതേ സമയം മൂന്ന് മത്സരങ്ങളിലും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ബ്ലാസ്റ്റേഴ്സ് ആദ്യ ജയം ലക്ഷ്യമിട്ടാകും കളത്തിലിറങ്ങുക.