Special

പ്രധാനമന്ത്രി പ്രശംസിച്ചു : ബിലാൽ അഹമ്മദ് ബ്രാൻഡ് അംബാസഡറായി

സേതുലക്ഷമി കെ.എസ്

ഇത് ബിലാല്‍ അഹമ്മദ് ദര്‍ ,വയസ്സ് 18.ജമ്മു കശ്മീരിലെ ഗ്രാമത്തിലാണ് താമസിക്കുന്നത്. മറ്റു കുട്ടികളെപ്പോലെ അല്ല ബിലാല്‍.കൊച്ചു പ്രായത്തില്‍ തന്നെ ഒരു കുടുംബത്തിന്റെ മുഴുവന്‍ ഭാരവും തലയില്‍ എടുത്തു വെയ്‌ക്കേണ്ടി വന്നു ബിലാലിന്.കുടുംബത്തെ ഉപേക്ഷിച്ച് പിതാവ് നാടുവിട്ടതോടെ ജീവിതഭാരം ആ കുഞ്ഞു ചുമലിൽ ആവുകയായിരുന്നു.

എന്നാല്‍ ബിലാല്‍ വരുമാനത്തിനായി ചെയ്യുന്ന ജോലിയിലുമുണ്ട് ഒരു പ്രത്യേകത.വുളാർ തടാകത്തിന് സമീപം വിനോദ സഞ്ചാരികള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ബിലാല്‍ ശേഖരിച്ച് വില്‍ക്കും.100 രൂപയാണ് ഇതിന് പ്രതിഫലമായി കിട്ടുക. വരുമാനത്തിനു വേണ്ടി മാത്രമല്ല ബിലാൽ ഇതൊക്കെ ചെയ്യുന്നത് . പ്രകൃതിയോടും വൂളാർ തടാകത്തോടുള്ള സ്നേഹമാണ് പ്രധാനമായും ഈ ജോലി ചെയ്യാൻ ബിലാലിനെ പ്രേരിപ്പിക്കുന്നു.

എന്നാല്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശുദ്ധ ജല തടാകം അതുപോലെ നിലനിര്‍ത്താന്‍ അവിടെ വരുന്ന വിനോദ സഞ്ചാരികള്‍ മുതിരുന്നില്ലെങ്കിലും ബിലാല്‍ ദിവസവും അത് കൃത്യമായി ചെയ്യുന്നു. ആരും ശ്രദ്ധിക്കാതെ പോയ ഈ കൊച്ചു മിടുക്കന്റെ വലിയ പ്രവര്‍ത്തി കണ്ടെത്തിയത് മറ്റാരുമല്ല രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെയാണ്. മന്‍ കി ബാത്ത് പരിപാടിയില്‍ ലോകത്തിന് പ്രാധാനമന്ത്രി നരേന്ദ്രമോദി ബിലാലിനെ പരിചയപ്പെടുത്തി.അവന്റെ പരിശ്രമത്തെ അഭിനന്ദിച്ചു.

ഇതോടെ ബിലാലിന്റെ ഭാവി തന്നെ മാറിയെന്നു പറയാം.ഇപ്പോള്‍ ബിലാല്‍ ശ്രീനഗര്‍ കോർപ്പറേഷന്റെ തടാക സംരക്ഷണ ബോധവത്കരണത്തിന്റെ അംബാസഡര്‍ ആണ്.കഴിഞ്ഞ മാസം ബിലാലിന് സര്‍ക്കാരില്‍ നിന്ന് ആദ്യ ശമ്പളവും ലഭിച്ചു.മാസം 8,000 രൂപ. ഇപ്പോള്‍ ബിലാല്‍ സന്തോഷവാനാണ്.

പണ്ട് ഈ തടാകത്തിലെ വെള്ളമായിരുന്നു എല്ലാവരും കുടിവെള്ളത്തിനുപയോഗിച്ചിരുന്നത് . അത്ര ശുദ്ധമായിരുന്നു തടാകമെന്ന് അമ്മ പറഞ്ഞത് ബിലാൽ ‌ഓർമ്മിക്കുന്നു .ആ അവസ്ഥയിലേക്ക് തടാകത്തെ മാറ്റണമെന്നാണ് ബിലാലിന്റെ ആഗ്രഹം . അതിന് എല്ലാവരും വിചാരിക്കണം . തടാകത്തിനു ചുറ്റും ജീവിക്കുന്നവരും സഞ്ചാരികളും തടാകത്തെ മലിനമാക്കാതെ നോക്കിയാൽ അത് സാദ്ധ്യമാകും.

തടാകം സന്ദര്‍ശിച്ചോളു,ഭംഗി ആസ്വദിക്കൂ,പക്ഷേ അത് മലിനമാക്കാതിരിക്കു. ഇതാണ് ബിലാൽ അഹമ്മദ് ദറിന് ജനങ്ങളോട് പറയാനുള്ളത്..

7K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close