ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനമാണ് വേദി . നിറഞ്ഞ കണ്ണുകളുമായി സ്റ്റേഡിയത്തിൽ റിതിക സജ്ദേഹ്. മൊഹാലി ഏകദിനത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ പ്രകടനം കാണാനാണ് ഭാര്യ റിതിക എത്തിയത്. റിതികിനെയും,രോഹിത് ശർമ്മയെയും സംബന്ധിച്ചിടത്തോളം മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ദിനത്തിന്.
ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം കൂടിയാണിന്ന്.2015 ഡിസംബർ 13 നാണ് രോഹിത് തന്റെ ബാല്യകാല സുഹൃത്തായിരുന്ന റിതികയെ വിവാഹം കഴിക്കുന്നത്.
രോഹിത് ഇരട്ട സെഞ്ച്വറിയിലേക്കടുക്കുന്തോറും റിതിക പ്രാർത്ഥനകളുമായി ഗാലറിയിലിരുന്നു.ഇരട്ട സെഞ്ച്വറി നേടിയതും റിതികക്ക് കരച്ചിൽ അടക്കാനായില്ല.
ഒടുവിൽ രോഹിതിന്റെ ഫ്ലൈയിംഗ് കിസ്സിൽ റിതികയുടെ കണ്ണീർ അലിഞ്ഞില്ലാതായി.ഇതിൽ പരം ഒരു വിവാഹ സമ്മാനം റിതികക്ക് കിട്ടാനില്ല