മുംബൈ : റിസര്‍വ് ബാങ്ക് പുതിയതായി ഇറക്കിയ ഇരുന്നൂറ് രൂപ നോട്ടില്‍ രോഹിത്ത് ശര്‍മ്മയുടെ ചിത്രവും ചേര്‍ക്കണമെന്ന് ആരാധകര്‍.ഡബിള്‍ സെഞ്ച്വറിയില്‍ ട്രിപ്പിള്‍ തികച്ച രോഹിത്ത് ശര്‍മ്മയുടെ മാസ്മരിക ഇന്നിങ്സിനെ വാഴ്ത്തിയാണ് ആരാധകര്‍ ട്വറ്ററിലൂടെ ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്.
പലരും പല ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചെങ്കിലും ഏറ്റവും കൂടുതല്‍ ആളുകള്‍ ആവശ്യപ്പെട്ടത് 200 രൂപ നോട്ടില്‍ രോഹിത്തിന്റെ ചിത്രവും ചേര്‍ക്കാനാണ്.ഫോട്ടോഷോപ്പില്‍ രോഹിത്തിന്റെ ചിത്രം ചേര്‍ത്ത 200 രൂപ നോട്ടും സമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചിരിക്കുകയാണ്.
ഏകദിന ക്രിക്കറ്റില്‍ അതിശയിപ്പിക്കുന്ന രീതിയിലാണ് രോഹിത് ഡബിള്‍ സെഞ്ച്വറികള്‍ അടിച്ചു കൂട്ടുന്നത്.264,209,208 നോട്ടൗട്ട്, 150,147,141 നോട്ടൗട്ട്,138, 137 നോട്ടൗട്ട് എന്നിങ്ങനെ പോകുന്നു ഏകദിനത്തിലെ രോഹിത്തിന്റെ സ്കോറുകള്‍.
ഷോറൂമില്‍ പോയി കാര്‍ വാങ്ങുന്നത് പോലെയാണ് രോഹിത്ത് ക്രീസിലെത്തി ഇരട്ട സെഞ്ച്വറി നേടുന്നതെന്ന് ശിഖര്‍ ധവാനും ട്വീറ്റ് ചെയ്തിരുന്നു.