കൊച്ചി: എഫ് സി ഗോവ സമ്മാനിച്ച തോൽവിയിൽ നിന്ന് കരകയറാൻ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രാത്രി എട്ടിന് കൊച്ചി ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് പോരാട്ടം.
മൂന്ന് ഹോം മത്സരങ്ങളിൽ സമനിലയും ആദ്യ എവേ പോരാട്ടത്തിൽ അഞ്ച് രണ്ടിന്റെ തോൽവിയും ഏറ്റുവാങ്ങിയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. നാലുകളികളിൽ നിന്ന് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം മൂന്ന് പോയിന്റും എട്ടാം സ്ഥാനവും ആണ്.
ആദ്യ പോരിൽ ജംഷഡ്പൂരുമായി സമനില വഴങ്ങിയ നോർത്ത് ഈസ്റ്റ് രണ്ട് തോൽവിയും ഒരു വിജയവുമായാണ് ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഇറങ്ങുന്നത്.