കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവശ്യയില്‍ പോലീസ് സ്റ്റേഷന് നേരെ താലിബാന് നടത്തിയ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ എട്ട് പേര് മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു.
പുലര്‍ച്ചെ 4:30 നാണ് സ്ഫോടനമുണ്ടായത്.പോലീസ് സ്റ്റേഷനിലേക്ക് ഭീകരര്‍ സ്ഫോടന വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു.സ്ഫോടനത്തില്‍ പോലീസ് സ്റ്റേഷന് കെട്ടിടം പൂര്‍ണമായും തകര്‍ന്നു.
കാര്‍ സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടക്കുന്നത് കണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിവച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഫോടനത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായി അഫ്ഗാന് പോലീസ് അറിയിച്ചു
അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തിട്ടുണ്ട്.