ന്യൂഡൽഹി : സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിനെ പ്രഖ്യാപിച്ചു . മുഹമ്മദ് ഷാമി തിരിച്ചെത്തിയപ്പോൾ ലോകേഷ് രാഹുലിനും യുവരാജ് സിംഗിനും ടീമിൽ ഇടം കിട്ടിയില്ല . രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും ടീമിലില്ല .
അക്സർ പട്ടേൽ . യുവേന്ദ്ര ചാഹൽ . കുൽദീപ് യാദവ് എന്നിവർ സ്പിൻ ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യും . ജസ്പ്രീത് ബൂംമ്ര, ഭുവനേശ്വർ കുമാർ എന്നിവരാണ് ഷാമിക്കൊപ്പം ഫാസ്റ്റ് ബൗളിംഗ് കൈകാര്യം ചെയ്യുന്നത്. ശാർദൂൽ താക്കൂറും ടീമിൽ ഇടം നേടിയിട്ടുണ്ട്.
ശിഖർ ധവാനും രോഹിത് ശർമ്മയും ഓപ്പണർമാരായി ടീമിലുണ്ട് . അജിങ്ക്യ രഹാനെ , ശ്രേയസ് അയ്യർ , മനീഷ് പാണ്ഡെ , ഹാർദിക് പാണ്ഡ്യ , കേദാർ യാദവ് എന്നിവരും ടീമിൽ ഇടം നേടി. വിരാട് കോലി നയിക്കുന്ന ടീമിൽ ദിനേഷ് കാർത്തിക് , എം എസ് ധോണി എന്നിവരാണ് വിക്കറ്റ് കീപ്പർമാർ .
യുവരാജ് സിംഗും സുരേഷ് റെയ്നയും ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ചെങ്കിലും ടീമിലെക്ക് തെരഞ്ഞെടുക്കപ്പെട്ടില്ല. ഫെബ്രുവരി ഒന്നിനാണ് ഏകദിന മത്സരങ്ങൾ ആരംഭിക്കുക. ഇതുവരെ ദക്ഷിണാഫ്രിക്കക്കെതിരെ ദക്ഷിണാഫ്രിക്കയിൽ കളിച്ച 28 മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത് . 21 എണ്ണത്തിൽ ഇന്ത്യ പരാജയപ്പെട്ടു . രണ്ട് മത്സരങ്ങൾ ഉപേക്ഷിച്ചു.