മനില:ഫിലിപ്പീന്‍സിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 37 പേര് മരിച്ചു.
ദവാഒയിലെ എന്‍.സി.സി ഷോപ്പിങ് മാളിലാണ് സംഭവം.കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ഉണ്ടായ തീപിടിത്തം മറ്റു നിലകളിലേക്ക് പടരുകയായിരുന്നു.
മൂന്നാം നിലയിലെ ഫര്‍ണിച്ചര്‍ സ്റ്റോറിലാണ് തീപിടിത്തമുണ്ടായത്.മരിച്ചവരില്‍ ഭൂരിഭാഗവും മാളിലെ ജീവനക്കാരാണ്.പത്ത് പേരെ തീപിടിത്തത്തില്‍ നിന്ന് രക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.
പരിക്കേറ്റവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്.എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു