Columns

ഹലാലാകുന്ന സിപിഎം

വരികൾക്കിടയിൽ - എസ് ശ്രീകാന്ത്

കമ്മ്യൂണിസത്തിന്റെ ഭീകരമായ പല വേര്‍ഷനുകളും ലോകത്ത് പലയിടത്തും കണ്ടിട്ടുണ്ട്. ചൈനയിലും വെനസ്വേലയിലും ക്യൂബയിലും അങ്ങനെ പലയിടത്തും. പക്ഷേ ഇതുപോലൊന്ന് ഈ അഖിലാണ്ടമണ്ഡലത്തില്‍ ഇതാദ്യമായി കാണുകയാണ്. അതു കൊച്ചു കേരളത്തില്‍. സംഗതി ഇത്രേയുള്ളൂ, കണ്ണൂര്‍ കറക്ക് കമ്പനിക്ക് മാര്‍ക്‌സ് മടുത്തു. പിന്നാലെ പിണറായി പാറപ്പുറത്ത് എല്ലാരും കൂടി ചേര്‍ന്ന് പുതിയ ആശയത്തിന് രൂപം നല്‍കി. ‘ ഹലാല്‍ കമ്മ്യൂണിസവും, കാഫിര്‍ കമ്മ്യൂണിസവും ‘. തെറ്റിദ്ധരിക്കരുത്, മതേതര ഓണാഘോഷം, മതേതര ശ്രീകൃഷ്ണ ജയന്തി, മതേതര രക്ഷാബന്ധന്‍, മതേതര കൊലപാതകം തുടങ്ങി സകല തരികിട കലാപരിപാടികളും മടുത്തിട്ടാണ്. മതം തരം പോലെ ഉപയോഗിക്കുന്ന മതേതരത്വ രീതി ഇനി അധികം ഓടില്ല. കാരണം കടുത്ത മതവാദം കേരളത്തില്‍ വേരുകളാഴ്ത്തിക്കഴിഞ്ഞു. അതുകൊണ്ട് നാടോടുമ്പോള്‍ നടുവേ ഓടി, അത്ര തന്നെ.

ഇസ്ലാമിക് ബാങ്ക് അഥവാ ഹലാല്‍ ഫായിദ, തറ വ്യാപാരത്തിലെ ആദ്യ കാല്‍വയ്പ്പാണ്. ആര്‍ബിഐ അനുമതി പോലും ഇല്ലാഞ്ഞിട്ടും കൈവിട്ടകളിയ്ക്കിറങ്ങിയത് കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുന്നത് തിരിച്ചറിഞ്ഞിട്ടാണ്. അദ്ധ്വാനിക്കാത്ത പണം തങ്ങള്‍ക്ക് ദഹിക്കില്ലെന്ന് കരുതുന്നവരും മതകാര്യങ്ങളില്‍ കടുത്ത നിലപാട് പിന്തുടരുന്നവരുമായ മുസ്ലിം വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണ് ബാങ്ക്. പച്ചയ്ക്ക് പറഞ്ഞാല്‍ വഹാബിസം പ്രോത്സാഹിപ്പിക്കല്‍ തന്നെ. ശരിയത്ത് നിയമപ്രകാരം പലിശ എന്ന വാക്ക് പോലും ഹറാമാണ്.

പക്കേങ്കില് ലാഭവിഹിതമെന്ന പേരില് മാസാമാസം കുറച്ച് കായ് മൊതലിനോട് ചേര്‍ക്കും. അതും നല്ല മാസക്കച്ചവടമൊക്കെ ചെയ്ത് കിട്ടുന്ന ഹലാലായ കായ്. ഇത്രേയുള്ളൂ ഈ ഹലാല്‍ ഫായിദ. ഇനി നിക്ഷേപത്തിന്റെ കാര്യത്തില്‍ സംശയം വേണ്ട. മുസ്ലിങ്ങളായ ആരടേം കായ് ഹലാലാണ്, അത് ഫായിദ സ്വീകരിക്കും. മതമില്ലാത്ത സഖാക്കള്‍ അതെടുത്ത് കച്ചവടം ചെയ്യും. ലാഭമുണ്ടാക്കും. കുറച്ച് പാര്‍ട്ടി്ക്കാര്‍ക്ക് ജോലി കിട്ടും. പാര്‍ട്ടി ഭരിക്കുന്നോണ്ട് കള്ളപ്പണ റെയ്ഡ് പേടിക്കേം വേണ്ട, എതിര്‍ക്കുന്നവന്റെ വീട്ടില്‍ ഇന്നോവേം വിടും. ശ്രീപദ്മനാഭന്റെ ബി നിലവറ തോല്‍ക്കും കണ്ണൂരെ പാര്‍ട്ടിയുടെ ലോക്കറിന് മുന്നിലെന്ന് സാരം.

സത്യത്തില്‍ എന്താണ് സിപിഎം ഇതിലൂടെ ലക്ഷ്യമിടുന്നത്. സംഗതി സിമ്പിള്‍. തങ്ങളാണ് മുസ്ലിം സമുദായത്തിന്റെ രക്ഷകര്‍. ലീഗോ കോണ്‍ഗ്രസ്സോ, യുഡിഎഫോ അല്ല. മതേതര രാജ്യമെന്നൊക്കെ പുട്ടിന് പീര പോലെ പറയുമെങ്കിലും നിസ്സാര കാര്യങ്ങളില്‍ പോലും തങ്ങള്‍ ഇസ്ലാമിക വിശ്വാസം കാത്ത്‌സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് സ്ഥാപിക്കണം. അങ്ങനെ മതം മനുഷ്യനെ മയക്കിയ കേരളത്തില്‍ നിര്‍ണായക വോട്ട്ബാങ്കിനെ തങ്ങളിലേക്ക് അടുപ്പിക്കണം. അതിനാല്‍ കേവലം പ്രീണന പ്രസ്താവനകളില്‍ നിന്നും ആശങ്കയുണര്‍ത്തുന്ന പ്രവൃത്തിയിലേക്ക് കടക്കാന്‍ സിപിഎം തുനിഞ്ഞിരിക്കുന്നു. രണ്ട്, നോട്ട് നിരോധനത്തിന് ശേഷം വന്‍തോതില്‍ കള്ളപ്പണം സംസ്ഥാനത്ത് പിടികൂടിയിരുന്നു. കേസുകള്‍ കൂടുതലും വടക്കാണ് റിപ്പോര്‍ട്ട് ചെയ്തതും.

അപ്പോള്‍ കുഴലായും ഹവാലയായും കടത്തപ്പെടുന്ന പണം സൂക്ഷിക്കാന്‍ സുരക്ഷിതമായ ഒരിടം വേണം. മതത്തിന്റെ ചട്ടക്കൂട് കൂടി കൊടുക്കുമ്പോള്‍ റെയ്ഡിനൊക്കെ ഏത് ഉദ്യോഗസ്ഥനും ഒന്നറയ്ക്കും. അങ്ങനെ പാര്‍ട്ടി നേതാക്കള്‍ക്ക് സെക്യൂരിറ്റി ജീവനക്കാരെന്ന രീതിയില്‍ കൈനനയാതെ ഒരു തുക ഒത്തുവരും. മൂ്ന്നാമതായി, ആര്‍ബിഐ ചട്ടങ്ങള്‍ മറികടന്ന് പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ ഗോദ്‌റേജിന്റെ ഒത്ത പൂട്ടൊരെണ്ണം താമസിയാതെ ഫായിദയ്ക്ക് വീഴുമെന്നുറപ്പാണ്. അങ്ങനെ വ്‌നനാലും ലാഭം പാര്‍ട്ടിക്കാണ്. ബിജെപി റിസര്‍വ് ബാങ്കിനെക്കൊണ്ട് മുസ്ലിം സ്ഥാപനം പൂട്ടിച്ചേയെന്ന് വിലപിക്കാം. തെരുവ് പ്രതിഷേധം, കോലം കത്തിക്കല്‍, വിലാപ യാത്ര ഇതൊക്കെ കഴിയുമ്പോഴേക്കും 2019 ആകും, ലോക്‌സഭയിലേക്ക് ഓടിളക്കാതെ കയറാനുള്ള വോട്ട് കിട്ടുകയും ചെയ്യും.

ഇനി ഹലാല്‍ കമ്മ്യൂണിസം കൊണ്ട് വരാന്‍ പോകുന്ന തിരിച്ചടി നോക്കാം. മതാധിപത്യത്തിന് മുന്നിലെ പരസ്യമായ ഈ കീഴടങ്ങല്‍ പൊതുസമൂഹത്തില്‍ വിടവ് സൃഷ്ടിക്കും. കുഴലും ഹവാലയും കുമിഞ്ഞ് കൂടുന്നതോടെ മതമൗലികവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്ഥിരം ഫണ്ട് ലഭ്യമാകും. ആഭ്യന്തര സുരക്ഷ അപകടത്തിലാക്കും എന്നതിനൊപ്പം പാര്‍ട്ടി കുടുംബങ്ങളെ പോലും അസ്ഥിരമാക്കാനേ ഈ പ്രവൃത്തി ഉപകരിക്കൂ. നിലവില്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറിമാരുടെ പെണ്‍മക്കളെ വരെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നും ആട്‌മേയ്ക്കാന്‍ കൊണ്ട് പോകുന്നുണ്ട് എന്ന് ഓര്‍ത്തേ തീരൂ.

ഭിന്നിപ്പിച്ച് നേട്ടം കൊയ്യുകയെന്നതാണ് നേതാക്കള്‍ ലക്ഷ്യമിടുന്നത് എന്നതിനാല്‍ എതിര്‍ക്കുന്നവര്‍ ഇന്നോവ പ്രതീക്ഷിക്കാം. രണ്ട്, പാര്‍ട്ടിയോട് ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ കാണിക്കുന്ന കള്ളക്കടത്തുകാരുടെ മിനി കൂപ്പറുകള്‍ കാലം ചെയ്യും. പകരം അവരൊക്കം ഹലാല്‍ ഫായിദയെന്ന ചിറകിനടിയില്‍ അഭയം തേടും. സമാന്തര സമ്പദ്വ്യവസ്ഥ പിടിമുറുക്കുന്നതോടെ ജോമസ് ഐസക്കിന് അവരെ വിളിച്ച് ബജറ്റവതരിപ്പിക്കാനുള്ള സുവര്‍ണാവസരം ലഭിക്കും. അങ്ങനെ ഹലാല്‍ കമ്മ്യൂണിസമെന്ന കണ്ണൂര്‍ കറക്ക് കമ്പനിയാധിഷ്ഠിത വിപ്ലവ സിദ്ധാന്തം വിജയക്കൊടി പാറിക്കും.

അവസാനിപ്പിക്കും മുന്‍പ് വലിയ തിളക്കമൊന്നുമില്ലാത്ത കമ്മ്യൂണിസത്തെ കൂടി പരിചയപ്പെടുത്താം. മെലിഞ്ഞതോടെ തൊഴുത്തില്‍ കെട്ടപ്പെട്ട ആനയാണത്. അതെ നമ്മുടെ കാഫിര്‍ കമ്മ്യൂണിസം. വലിയ വോട്ട് ബാങ്കൊന്നുമല്ലാത്ത ചുവരെഴുത്ത് മുദ്രാവാക്യ തൊഴിലാളികളായ സഖാക്കള്‍ക്ക് വേണ്ടിയുള്ളതാണ് ആ സിദ്ധാന്തം. അവര്‍ക്ക് രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വയറ് നിറയെ മാര്‍ക്‌സിന്റെ മൂലധനം വായിച്ച് കൊടുക്കും. കൂട്ടത്തില്‍ രക്തസാക്ഷിപ്പട്ടം ചാര്‍ത്തിക്കൊടുക്കുകയും ചെയ്യും. ചിലര്‍ക്ക് വേണ്ടി ഇന്നോവ പുതിയത് വാങ്ങാനും തീരുമാനിച്ചതായാണ് അറിവ്.

ഇതിനെല്ലാം അപ്പുറം ശബരിമല ദര്‍ശനത്തിന് കടകംപള്ളി മോഡല്‍ ശാസന ഉറപ്പാക്കല്‍, ഗണപതി ഹോമത്തിന് സ്ഥിര നിരോധനം ഏര്‍പ്പെടുത്താന്‍ പ്രത്യേക പ്ലീനം വിളിക്കല്‍, ഓണാഘോഷം നടത്തിയാല്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തല്‍, ക്ഷേത്രങ്ങള്‍ ബലം പിടിച്ച് ഏറ്റെടുക്കല്‍, ജാതിപറഞ്ഞ് ഹിന്ദുക്കളെ തമ്മിലടിപ്പിക്കല്‍, ശബരിമലയിലെത്തി അയ്യപ്പനെ പുച്ഛിക്കല്‍ എന്നിവ കാഫിര്‍ കമ്മ്യൂണിസത്തിലെ കല്ലേപിളര്‍ക്കുന്ന കല്‍പനകളാണ്. ആര്‍എസ്എസ്സിനെയും, ഹിന്ദു ദേവീദേവന്‍മാരെയും അധിക്ഷേപിക്കുക, തെറിപറയുക, തമ്മില്‍ത്തല്ലി ചാകുക തുടങ്ങിയ കലാപരിപാടികളും ഇക്കൂട്ടരില്‍ മാത്രം നിക്ഷിപ്തമാണ്. മതേതരത്വം പുഴുങ്ങി തിന്ന് ആത്മരതിയടയുക എന്ന പേരില്‍ ഇത് ചരിത്രത്തിന്റെ ഭാഗവുമാകും.

എസ് ശ്രീകാന്ത്

മാദ്ധ്യമ പ്രവർത്തകൻ

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close