ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചെസ്റ്റർ സിറ്റി വിജയക്കുതിപ്പ് തുടരുന്നു. വാറ്റ്ഫോർഡിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് പെപ് ഗ്വാർഡിയോളയുടെ ടീം തകർത്തത്.
ആദ്യ മിനിട്ടിൽ റഹീം സ്റ്റെർലിംഗാണ് ഗോളടി തുടങ്ങിയത്. 13 ആം മിനിട്ടിൽ കബസലേയുടെ സെൽഫ് ഗോൾ ലീഡ് രണ്ടാക്കി. രണ്ടാം പകുതിയിൽ സൂപ്പർ സ്ട്രൈക്കർ സെർജിയോ അഗ്യൂറോ സിറ്റിയുടെ പട്ടിക പൂർത്തിയാക്കി.
ഇതോടെ, മാഞ്ചെസ്റ്റർ സിറ്റിക്ക് 22 മത്സരങ്ങളിൽ നിന്ന് 62 പോയിന്റായി.
മറ്റ് മത്സരങ്ങളിൽ ടോട്ടനാം ഹോട്സ്പർ, സ്വാൻസിറ്റിയേയും ക്രിസ്റ്റൽ പാലസ്, സതാംപ്ടണേയും തോൽപ്പിച്ചു.