കൊച്ചി:കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ഡേവിഡ് ജയിംസിനെ നിയമിച്ചു.നിലവിലെ പരിശീലകനായ റെനെ മ്യൂലന്സ്റ്റീന് രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ പരിശീലകനെ നിയമിച്ചത്.
മ്യൂലന്‍സ്റ്റീന്റെ രാജിക്ക് പിന്നാലെ തന്നെ ഡേവിഡ് ജയിംസ് കേരളത്തിലെത്തിയിരുന്നു.ബ്ലാസ്റ്റേഴ്സ് മാനേജ്മെന്ുമായി ഡേവിഡ് ജയിംസ് നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് നിയമന തീരുമാനം.
2014 ല്‍ ഐഎസ്എല്‍ ആദ്യ സീസണില്‍ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്സ് ടീമിന്റെ പരിശീലകനായിരുന്നു മാര്‍ക്വീ താരമായിരുന്ന ഡേവിഡ് ജയിംസ്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പകുതി സീസണ് പിന്നിടുമ്പോഴും കേരള ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം കാഴ്ചവയ്ക്കുന്നതിനെത്തുടര്ന്നാണ് മ്യൂലന്സ്റ്റീന് രാജിവെച്ചത്.എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് ഔദ്യോഗിക വിശദീകരണം.
വ്യാഴാഴ്ചയാണ് എഫ്സി പൂന സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.പുതിയ പരിശീലകനായി ഡേവിഡ് ജയിംസിനെ നിയമിച്ചെങ്കിലും സഹപരിശീലകനായിരുന്ന തംഗ്ബോയ് സിംഗ്തോയ്ക്കായിരിക്കും എഫ്സി പൂന സിറ്റിക്കെതിരെയുളള മത്സരത്തില്‍ ടീമിന്റെ ചുമതല.