കേപ്ടൗൺ: കേപ്ടൗൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 209 റൺസിന് പുറത്ത്. 92 റൺസ് എടുക്കുന്നതിനിടെ 7 വിക്കറ്റ് നഷ്ടമായ ടീം ഇന്ത്യയെ 93 റൺസ് എടുത്ത ഹാർദ്ദിക് പാണ്ഡ്യയാണ് കരകയറ്റിയത്. 25 റൺസ് എടുത്ത ഭുവനേശ്വർ കുമാർ പാണ്ഡ്യയ്ക്ക് മികച്ച പിന്തുണ നൽകി.
ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 99 റൺസ് കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കക്കുവേണ്ടി ഫിലാണ്ടറും റബാദയും മൂന്ന് വീതവും സ്റ്റെയ്നും മോർക്കലും രണ്ട് വീതം വിക്കറ്റും വീഴ്ത്തി.
77 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി രണ്ടാം വട്ടം ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 65 റൺസ് എന്ന നിലയിലാണ്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സിൽ 286 റൺസിന് പുറത്താവുകയായിരുന്നു.