തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ വിവാദം ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയായേക്കും.
യാത്ര വിവാദം പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും പ്രതിഛായക്ക് മങ്ങല്‍ ഏല്‍പ്പിക്കുമെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. അതുകൊണ്ട് തന്നെ മുഖം മിനുക്കാനുള്ള നടപടികള്‍ക്കും യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും.
ജെഡിയുവിന്റെ മുന്നണി പ്രവേശനം സംബന്ധിച്ചുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
ഓഖി ദുരിതബാധിതര്‍ക്ക് അടിയന്തര ധനസഹായം പോലും കൃത്യമായി നല്കാന് കഴിയാത്ത സംസ്ഥാന സര്‍ക്കാര്‍ ദുരന്തനിവാരണ ഫണ്ട് പാര്‍ട്ടി ആവശ്യത്തിനായി വിനിയോഗിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
ഡിസംബര്‍ 26 ന് നടന്ന സിപിഎം ജില്ലാ സമ്മേളനത്തിനിടെ മുഖ്യമന്ത്രി നടത്തിയ യാത്രയുടെ ചിലവാണ് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് നല്കാന് ഉത്തരവിട്ടത്.