കൊച്ചി:പത്തനംതിട്ട സ്വദേശിനിയെ ലൈംഗിക അടിമയായി വില്ക്കാന് ശ്രമിച്ച സംഭവത്തില്‍ ഐഎസ് ബന്ധം സ്ഥിരീകരിച്ച് പോലീസ്.
അറസ്റ്റിലായവര്‍ക്ക് നിരോധിത ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന. പിടിയിലായ മാഞ്ഞാലി സ്വദേശി സിയാദിന്റെ പാക് അനുകൂല ഫേസ്ബുക്ക് പോസ്റ്റുകള്‍ പോലീസ് കണ്ടെടുത്തു.
എറണാകുളം പെരുവാരം സ്വദേശി ഫവാസ് ജമാല്‍, മാഞ്ഞാലി സ്വദേശി സിയാദ് എന്നിവരെയാണ് എന്‍ഐഎ പിടികൂടിയത്.
പെണ്‍കുട്ടിയെ ഐഎസിലേക്ക് ലൈംഗിക അടിമയായി റിക്രൂട്ട് ചെയ്യാന്‍ കണ്ണൂര്‍ ജില്ലക്കാരനായ മുഖ്യപ്രതി മുഹമ്മദ് റിയാസിന് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കിയെന്നതാണ് ഇവര്‍ക്കെതിരായ ആരോപണം. എന്‍ഐഎ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെയായിരുന്നു അറസ്റ്റ്.
ഇതിനിടെ മുഹമ്മദ് റിയാസ് വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഇയാളുടേതായി കണ്ടെത്തിയ മേല്‍വിലാസങ്ങളെല്ലാം വ്യാജമായിരുന്നുവെന്നും തെളിഞ്ഞു.
അതേസമയം ഗുജറാത്തിലെത്തിയ സംസ്ഥാന പോലീസ് സംഘം പെണ്‍കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം കേരളത്തിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു.