മുംബൈ: ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും ജയം. മുംബൈ സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് ഗോൾ നേടി മികച്ച വിജയം സമ്മാനിച്ച സൂപ്പർ താരം ഇയാം ഹ്യൂമാണ് കേരളത്തിന്റെ വിജയഗോൾ നേടിയത്.
പുതിയ പരിശീലകന്റെ കീഴിൽ കേരളത്തിന് ഇത് തുടർച്ചയായ രണ്ടാം ജയമാണ്. കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന്ന സി കെ വിനീത് കളിക്കാനിറങ്ങിയതും കേരളത്തിന് കരുത്തായി.