FootballSports

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. സ്റ്റോക്ക് സിറ്റിയെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് യുണൈറ്റഡ് തകർത്തത്.

ഓൾഡ് ട്രഫോഡിൽ നടന്ന മത്സരത്തിൽ അന്‍റോണിയോ വലൻഷ്യ, ആന്‍റണി മാർഷ്യൽ, റൊമേലു ലുക്കാക്കു എന്നിവരാണ് യുണൈറ്റഡിനായി ഗോൾ നേടിയത്. 23 മത്സരങ്ങളിൽ നിന്ന് 50 പോയിന്‍റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

62 പോയിന്‍റുള്ള മാഞ്ചെസ്റ്റർ സിറ്റിയാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്.

Close
Close