അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം. പാപ്പുവ ന്യൂഗിനിയയെ പത്ത് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. 65 റൺസ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് ഓവറിൽ ഇന്ത്യ മറികടന്നു. നായകൻ പൃഥി ഷാ അർദ്ധ സെഞ്ച്വറി നേടി.
ആദ്യം ബാറ്റ് ചെയ്ത പാപ്പുവ ന്യൂഗിനിയ 22 ഓവറിൽ 64 റൺസിന് പുറത്തായി. 14 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അനുകുൽ റോയിയുടെ ബൗളിംഗ് മികവിലാണ് ഇന്ത്യ ചുരുങ്ങിയ സ്കോറിന് പാപ്പുവ ന്യൂഗിനിയയെ ചുരുട്ടിക്കെട്ടിയത്.
നാല് റൺസെടുക്കുന്നതിനിടെയാണ് അവസാന ആറ് വിക്കറ്റുകൾ പാപ്പുവ ന്യൂഗിനിയ്ക്ക് നഷ്ടമായത്.
രണ്ടാം ജയത്തോടെ ഇന്ത്യ നോക്കൗട്ട് റൗണ്ടിലെത്തി.