കൊച്ചി: കതിരൂര്‍ മനോജ് വധക്കേസ് പരിഗണിക്കുന്നത് എറണാകുളം സിബിഐ കോടതി മാര്‍ച്ച് 15ലേക്ക് മാറ്റി.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ എത്തിയിരുന്നു. ജയരാജന് ഉള്‍പ്പെടെ 6 പേരാണ് ഗൂഢാലോചനാ പ്രതിപ്പട്ടികയില്‍ ഉളളത്.
ജയരാജന് 25-ാം പ്രതിയായ കേസില്‍ പയ്യന്നൂരിലെ സിപിഎം മുന്‍ ഏരിയാ സെക്രട്ടറി ടി.എ. മധുസൂധനന്, റെജിലേഷ്, ഷജിലേഷ്, മഹേഷ് എന്നിവരും ഉള്‍പ്പെടുന്നുണ്ട്.
പി.ജയരാജന് മനോജിനോടുള്ള വ്യക്തി വിരോധമാണ് കൊലയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്ന കുറ്റപത്രത്തില്‍ കൊലയാളി സംഘത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തു നല്കി, ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയും കലാപത്തിനും സംഘര്‍ഷത്തിനും വഴിമരുന്നിടുകയും ചെയ്തതായും വ്യക്തമാക്കുന്നു