അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം വിജയം. 10 വിക്കറ്റിനാണ് ഇന്ത്യ സിംബാബ് വേയെ തോൽപ്പിച്ചത്.
155 റൺസ് വിജയലക്ഷ്യം 170 പന്തുകൾ ശേഷിക്കെ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്കായി ഷുബ്മാൻ ഗിൽ 90 റൺസും ഹർവിക് ദേശായി 56 ഉം റൺസ് നേടി.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ് വേ 154 റൺസിന് പുറത്തായി. ഇന്ത്യയ്ക്കായി അനുകൂൽ സുധാകർ റോയ് 4 വിക്കറ്റും അഭിഷേക് ശർമ്മ, അർഷ്ദീപ് സിങ് എന്നിവർ 2 വിക്കറ്റ് വീതവും നേടി.
ഷുബ്മാൻ ഗിൽ ആണ് മാൻ ഓഫ് ദി മാച്ച്.
ഗ്രൂപ്പ് ബി മത്സരങ്ങൾ പൂർത്തിയായപ്പോൾ 6 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്.