ഗുവാഹത്തി: ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ് സിയെ അട്ടിമറിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റിന്റെ ജയം. മണിപ്പൂരി താരം സീമിലൈൻ ഡുംഗലിന്റെ ഹാട്രിക് മികവിലാണ് സ്വന്തം മണ്ണിൽ നോർത്ത് ഈസ്റ്റ് വിജയം കുറിച്ചത്.
42, 46, 68 മിനിറ്റുകളിലാണ് ഡുംഗലിന്റെ ഗോളുകൾ പിറന്നത്. ഇതോടെ ഐഎസ്എല്ലിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി ഡുംഗൽ. അനിരുദ്ധ് താപ്പയാണ് ചെന്നൈയുടെ ആശ്വാസ ഗോൾ നേടിയത്.
തോറ്റെങ്കിലും 20 പോയിന്റുമായി ചെന്നൈ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 10 പോയിന്റുള്ള നോർത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്താണ്.