കൊച്ചി: ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് സീസണിലെ ഏഴാം ഹോം മത്സരത്തിനിറങ്ങും. എഫ് സി ഗോവയാണ് എതിരാളി.
ആദ്യപാദത്തിൽ ഗോവയിലേറ്റ വൻ തോൽവിക്ക് മറുപടി നൽകാനാണ് സന്ദേശ് ജിംഗാനും സംഘവും ഇറങ്ങുക.
പരുക്കാണ് കേരളാ ടീമിനെ അലട്ടുന്നത്. പരുക്കേറ്റ കിസിറോൺ കിസിറ്റോ കളിച്ചേക്കില്ല. എന്നാൽ, റിനോ അന്റോ മടങ്ങിയെത്തുന്നത് ടീമിന് കരുത്തേകും. മുന്നേറ്റ നിരയിൽ ഇയാൻ ഹ്യൂമിന്, സ്ഫ്നിയോസ് കൂട്ടാകും.
രാത്രി എട്ടിന് കൊച്ചിയിലാണ് മത്സരം.