കണ്ണൂർ: കോടിയേരിക്ക് പിന്നാലെ ചൈനയ്ക്കുവേണ്ടി വാദിച്ച് മുഖ്യമന്ത്രിയും.ചൈനയെ തകർക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അമേരിക്കയ്ക്ക് എതിരായ ശക്തിയായി ചൈന ഉയരുന്നത് തകർക്കാനാണ് ശ്രമം. ഇതിനെതിരെ വിവിധ രാഷ്ട്രങ്ങളുടെ പ്രതിരോധം ഉയർന്നുവരുന്നുവെന്നും പിണറായി പറഞ്ഞു.
കണ്ണൂരിൽ സിപിഐഎം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി.
നേരത്തെ ചൈനയെ അനുകൂലിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തു വന്നിരുന്നു. ചൈനയെ ഇന്ത്യ അടങ്ങുന്ന ലോക രാജ്യങ്ങൾ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന. ഇത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.