കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ആന്റണി ഡൊമിനിക് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു കൊണ്ട് രാഷ്ട്രപതി ഉത്തരവിറക്കിയത്.