ഒമാന്‍: നാല് ദിവസത്തെ നാല് രാഷ്ട്രങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇന്ത്യയിലേക്കു മടങ്ങും. രാവിലെ ഒമാനിലെ വ്യവസായ സമൂഹവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്റ്ഡ് മോസ്ക്, മസ്കറ്റിലെ 200 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തും.
ജോര്‍ദ്ദാന്‍, പലസ്തീന്, യുഎഇ, ഒമാന്‍ എന്നീ രാഷ്ട്രങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. യുഎഇ ഡെപ്യൂട്ടി പ്രധാന മന്ത്രിമാരുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തിയാവും പ്രധാനമന്ത്രി മടങ്ങുക. വ്യപാരബന്ധം ദൃഡമാക്കാനും പ്രതിരോധരംഗത്ത് സഹകരിക്കാനും ഇന്ത്യയും ഒമാനും ഇന്നലെ ധാരണയിലെത്തി. ഗള്‍ഫ് മേഖലയില്‍ വലിയ ചലനമുണ്ടാക്കിയാണ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ഇന്ന് ഉച്ചയോടെ മടങ്ങുന്നത്.