ഇറ്റാനഗര്‍: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടുപേരെ ജനങ്ങൾ പോലീസ് സ്റ്റേഷനില്‍ നിന്നും പിടിച്ചിറക്കി മര്‍ദിച്ച് കൊലപ്പെടുത്തി.
അരുണാചല്‍ പ്രദേശിലെ ലോഹിത്തിലാണ് സംഭവം. സഞ്ജയ് സോബാര്‍(30), ജഗ്ദീഷ് ലോഹര്‍(25) എന്നിവരെയാണ് ജനങ്ങൾ മർദ്ദിച്ച് കൊലപ്പെടുത്തിയത്.
ഫെബ്രുവരി 12 ന് അഞ്ചുവയസ്സുകാരിയെ ഇവര്‍ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയിരുന്നു.അതിനു ശേഷം അറസ്റ്റിലായ ഇവർ കുറ്റം സമ്മതിച്ചിരുന്നു. തുടർന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
ഇതിനിടെയാണ് ആള്‍ക്കൂട്ടം സംഘടിച്ചെത്തി പ്രതികളെ സ്റ്റേഷന് പുറത്തെത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം മൃതദേഹത്തില്‍ തീയിടാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെത്തി തടയുകയായിരുന്നു.സംഭവത്തിൽ നിരവധി പേർക്കെതിരെ കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.