കുനാർ: അഫ്ഗാനിസ്ഥാനിൽ യു എസ് സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കിഴക്കൻ മേഖലയിലെ കുനാർ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്.
സൈന്യം കൊലപ്പെടുത്തിയവരിൽ കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്ന ഭീകരരുമുണ്ടെന്നാണ് വിവരം.
ഭീകരരുടെ ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ച് വ്യോമാക്രമണം തുടരുകയാണ്. സംഘത്തലവൻ മൊഹിബും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. എന്നാൽ ആക്രമണ വാർത്തയോട് ഭീകരസംഘടനകൾ പ്രതികരിച്ചിട്ടില്ല.
നേരത്തെ അമേരിക്ക നടത്തിയ ആക്രമണത്തിൽ മലയാളികൾ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഐഎസിന്റെ കേരള തലവനായിരുന്ന ഷജീർ മംഗലശ്ശേരി അബ്ദുള്ളയും കാസർഗോഡ് ഐഎസ് ഗ്രൂപ്പിലുള്ളവരും ഇത്തരത്തിലാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വർഷം പതിനഞ്ചോളം മലയാളി ഭീകരർ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.