തിരുവനന്തപുരം: എം പി വിരേന്ദ്രകുമാർ ഇടത് മുന്നണിയുടെ രാജ്യസഭ സ്ഥാനാർത്ഥിയായി മത്സരിയ്ക്കും. തിങ്കളാഴ്ച നാമനിർദേശപത്രിക നൽകും.
ചിഹ്നവും പാർട്ടിയും സംബന്ധിച്ചുള്ള കേസ് ഡൽഹി ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ സ്വതന്ത്രനായിട്ടാണ് മത്സരിക്കുന്നത്.
തിരുവനന്തപുരത്ത് ചേർന്ന ജെഡിയുവിന്റെ പാർട്ടി പാർലമെൻററി ബോർഡ് യോഗമാണ് വീരേന്ദ്രകുമാറിനെ സ്ഥാനാർഥിയാക്കാൻ തീരുമാനമെടുത്തത്.
യുഡിഎഫ് വിട്ടപ്പോൾ എംപി വീരേന്ദ്രകുമാർ രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.