തിരുവനന്തപുരം: സംസ്ഥാനത്തെ് ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുന്നു. അതിനാല്‍ ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം തീരത്ത് ഇപ്പോഴും ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിലുടനീളം ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത ഉള്ളതിനാല്‍ സംസ്ഥാനത്തൊട്ടാകെ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ആലപ്പുഴ,എറണാകുളം എന്നീ ജില്ലകളില്‍ കണ്ട്രോള് റൂമുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. വ്യോമ നാവിക സേനകളും തീരസംരക്ഷണസേനയും അടിയന്തരസാഹചര്യം നേരിടാന്‍ സജ്ജമായി രംഗത്തുണ്ട്.