ഗോരഖ്പൂർ: ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ ഗോരഖ്പൂർ, ഫുൽപുർ ലോക്സഭാ മണ്ഡലങ്ങളിൽ എസ് പി- ബിഎസ്പി സഖ്യത്തിന് ജയം. ഇരുമണ്ഡലങ്ങളിലും ബിജെപി രണ്ടാമതാണ്. അതേസമയം കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച തുക നഷ്ടമായി.
അപ്രതീക്ഷിതമാണ് തോൽവിയെന്നും ഇതിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.
ബിഹാറിലെ അറാരിയ മണ്ഡലത്തിൽ ആർജെഡി സ്ഥാനാർത്ഥിക്കാണ് ജയം. ബിഹാറിലെ ഭാബുവ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി റിങ്കി റാണി പാണ്ഡെ ജയിച്ചു. ജഹാനാബാദിൽ ആർജെഡിക്കാണ് ജയം.