കോട്ടയം: സംസ്ഥാനത്ത് മറ്റൊരു രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തി ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസിന്റെ പുസ്തകം. ട്രെയിന്‍ യാത്രക്കിടെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് നിഷ ജോസ് തന്റെ പുതിയ പുസ്തകമായ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫി’ല്‍ വെളിപ്പെടുത്തുന്നത്.
സോളാര്‍ വിഷയത്തില്‍ ജോസ് കെ. മാണിയുടെ പേര് വലിച്ചിഴച്ചത് ശത്രുവായ അയല്‍ക്കാരനാണെന്നും, കോട്ടയം ജില്ലയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ നേതാവും ജോസ് കെ. മാണിയെ പ്രതികൂട്ടിലാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പുസ്തകത്തിലുണ്ട്.
തനിക്ക് നേരിടേണ്ടി ദുരനുഭവമാണ് ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫിലൂടെ നിഷ വ്യക്തമാക്കുന്നത്. ട്രെയിന്‍ യാത്രക്കിടെ ഒരു രാഷ്ട്രീയ നേതാവിന്റെ മകന് അപമാനിക്കാന്‍ ശ്രമിച്ചതായാണ് നിഷയുടെ ആരോപണം. ഇക്കാര്യത്തെകുറിച്ച് ടിടിആറിനോട് പരാതിപ്പെട്ടു. തുടര്‍ന്നും അയാള്‍ മോശമായി പെരുമാറാന്‍ തുടങ്ങിയപ്പോള്‍ താന്‍ അയാളെ അവിടെനിന്നും പുറത്താക്കുകയായിരുന്നുവെന്നും നിഷ വിവരിക്കുന്നു.
വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന ഭാര്യാപിതാവിനെ കണ്ട് മടങ്ങവേയാണ് രാഷ്ട്രീയ നേതാവിന്റെ മകന് മോശമായി പെരുമാറിയതെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. എന്നാല്‍ ഈ യുവ നേതാവ് ആരാണെന്നു മാധ്യമങ്ങള്‍ ചോദിച്ചെങ്കിലും പേരു പറയാന്‍ നിഷ തയ്യാറായില്ല. ‘മീ ടൂ’ ക്യാമ്പയിന് നടന്ന സാഹചര്യങ്ങളിലടക്കം തനിക്കു നേരിട്ട ഈ ദുരനുഭവം തുറന്നു പറഞ്ഞിട്ടുണ്ടെന്നും നിഷ ജോസ് പറഞ്ഞു.
സരിതയെ അറിയാമോയെന്നു കൂട്ടുകാരികള്‍ ചോദിച്ചപ്പോള്‍ മക്കള്‍ക്കുണ്ടായ വിഷമത്തെപ്പറ്റിയും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
ബാര്‍ കോഴയും സോളാര്‍ വിഷയുമായി ബന്ധപ്പെട്ട് വീട്ടിനുള്ളില്‍ നടന്ന സംഭവ വികാസങ്ങളും പുസ്തകത്തില്‍ രണ്ട് അദ്ധ്യായങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 59 അധ്യായങ്ങളുള്ള പുസ്തകം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയാണ് പ്രകാശനം ചെയ്തത്.