ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രാംപുര്‍ ബ്രാഞ്ചില്‍ നിന്ന് 12 കാരൻ മൂന്ന് ലക്ഷം രൂപയുമായി കടന്നു.
ബാങ്കിനുള്ളിലെ സെക്ഷനില്‍ നിന്ന് പണമടങ്ങിയ ബാഗുമായി ഒരു ബാലന് പുറത്ത് കടക്കുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ബാങ്കിൽ നിന്നും പണവുമായി കടക്കും മുൻപ് ബാലൻ പരിഭ്രമത്തോടെ തിരിഞ്ഞു നോക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തുന്ന സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
സ്ഥിരമായി പലയിടങ്ങളിലും ഇത്തരം മോഷണം നടക്കാറുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി രാംപുര്‍ പോലീസ് അറിയിച്ചു.
#WATCH 12 year old boy steals Rs 3 lakhs from an SBI branch in Rampur. Police have begun investigation pic.twitter.com/koLTHgZ9ON
— ANI UP (@ANINewsUP) March 16, 2018