കോഴിക്കോട്: ആദിവാസി യുവതി കെഎസ്ആർടിസി ബസിൽ പ്രസവിച്ചു. അമ്പലവയൽ നെല്ലറച്ചാൽ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസിൽ പ്രസവിച്ചത്.
കോഴിക്കോട്ട് നിന്നും ബത്തേരിക്ക് വരികയായിരുന്ന കവിത കൽപറ്റയ്ക്ക് സമീപമെത്തിയപ്പോഴാണ് ബസിൽ പ്രസവിച്ചത്. തുടർന്ന് ആ ബസിൽ തന്നെ അമ്മയെയും കുഞ്ഞിനെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി തിരിച്ച് വരുന്നതിനിടെയാണ് സംഭവം.
കുറച്ചു നാളായി ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം പരിശോധനക്ക് ചെന്ന ഇവരോട് മൂന്ന് മാസത്തിനു ശേഷമേ പ്രസവം നടക്കുകയുള്ളുവെന്ന് ഡോക്ടര്‍ അറിയിച്ചതിനെത്തുടര്‍ന്ന് തിരികെ പോരുകയായിരുന്നു.