ന്യൂഡല്‍ഹി: ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ മൂന്ന് ഡോക്ടര്‍മാര്‍ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.
ഹെംബാല, യശ്പ്രീത്, ഹര്‍ഷാദ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മറ്റു നാല് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ മഥുരയ്ക്കടുത്ത് യമുന എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്.
ഡോക്ടര്‍മാര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കണ്ടെയനര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.