കോട്ടയം: അക്ഷരനഗരിയെ പൂരലഹരിയില്‍ ആറാടിച്ച് തിരുനക്കര പകല്‍പ്പൂരം. തിരുനക്കര മഹാദേവ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പകല്‍പ്പൂരത്തിന് ഇരുപത്തിരണ്ട് ഗജവീരന്മാരും മേളപ്പെരുക്കവും കുടമാറ്റവും മാറ്റുകൂട്ടി.
തിരുനക്കരയ്ക്ക് സമീപപ്രദേശങ്ങളിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നായി എത്തിയ ചെറുപൂരങ്ങള്‍ ഉച്ചയോടെ ക്ഷേത്രമൈതാനിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ആര്‍പ്പുവിളികളോടെയും ആരവങ്ങളോടെയും ഗജവീരന്മാരെ പൂരമൈതാനിയിലേക്ക് വരവേറ്റു.
ഇരു ചേരുവാരങ്ങളിലുമായി ഇരുപത്തിരണ്ട് ഗജവീരന്മാര് അണിനിരന്നു. ഗജവീരന്മാരായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനും തൃക്കടുവൂര് ശിവരാജുവും തിടമ്പേറ്റിയതോടെ പൂരപ്രേമികളുടെ ആവേശം ഇരട്ടിയായി. കൊഴുപ്പേകി എഴുപത്തിയഞ്ചില്‍പ്പരം കാലാകാരന്മാര് അണിനിരന്ന പാണ്ടിമേളവും നിറപ്പകിട്ടാര്‍ന്ന കുടമാറ്റവും.
തൃശൂര്‍ പൂരം വര്‍ണ്ണാഭമാക്കുന്ന പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് തിരുനക്കരയിലും കുടുമാറ്റത്തിന് നേതൃത്വം നല്‍കുന്നത്.