സിഡ്നി : പന്തിൽ കൃത്രിമം കാണിച്ച ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനും ഓപ്പണിംഗ് ബാറ്റ്സ്മാന്മാരായ ഡേവിഡ് വാർണർക്കും ബാൻക്രോഫ്റ്റിനും വിലക്ക്. കേപ് ടൗണിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തിൽ കൃത്രിമം കാണിച്ചതിനാണ് വിലക്ക്.
സ്റ്റീവ് സ്മിത്തിനും വാർണർക്കും ഒരു വർഷവും ബാൻക്രോഫ്റ്റിനു ഒൻപതുമാസവുമാണ് വിലക്ക് . ക്യാപ്ടനാകുന്നതിൽ നിന്ന് വാർണർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയെന്നും. ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു.
സ്റ്റീവ് സ്മിത്തിനും ബാൻ ക്രോഫ്ടിനും മികവ് അനുസരിച്ച് ടീമിലെത്തുകയോ ക്യാപ്ടനാകുകയോ ചെയ്യാമെന്നും പ്രഖ്യാപനം വ്യക്തമാക്കുന്നു. അറിഞ്ഞു കൊണ്ട് ജൂനിയർ കളിക്കാരനെ തെറ്റ് ചെയ്യാൻ നിർബന്ധിക്കുക വഴി ഗുരുതരമായ തെറ്റാണ് വാർണർ ചെയ്തത് .
വിവരങ്ങൾ അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതെ ഒളിച്ചു വച്ചതാണ് സ്റ്റീവ് സ്മിത്തിന്റെ മുകളിലുള്ള കുറ്റം . ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് ചെയ്യാൻ പാടില്ലാത്ത തെറ്റാണ് സ്മിത്ത് ചെയ്തതെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ഔദ്യോഗിക പ്രഖ്യാപനത്തിൽ വ്യക്തമാക്കി.