ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം. ഭാരോദ്വാഹനത്തില്‍ മീരാഭായ് ചാനുവാണ് സ്വര്‍ണം നേടിയത്. 48 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് 23കാരിയായ മീരഭായ് ചാനുവിന്റെ ഈ നേട്ടം.ഗെയിംസ് റെക്കോര്‍ഡോഡെയാണ് മീര നേട്ടം സ്വന്തമാക്കിയത്.
2014ല്‍ ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതേ വിഭാഗത്തില്‍ മീര വെള്ളി നേടിയിരുന്നു. കര്‍ണ്ണം മല്ലേശ്വരിയാണ് ഇതിന് മുമ്പ് വനിതകളുടെ ഭാരോദ്വാഹനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണംനേടിയിട്ടുള്ളത്.