ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിലെ വനിതാ സിംഗിൾസ് കിരീടം സൈന നെഹ്വാളിന്. ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടിയ ഫൈനലിൽ 21-18, 23-21 എന്ന സ്കോറിന് പി.വി.സിന്ധുവിനെയാണ് സൈന തോൽപ്പിച്ചത്.
26 സ്വർണവും 17 വെള്ളിയും 19 വെങ്കലവുമായി മെഡൽപട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നു. ബാഡ്മിന്റൺ പുരുഷ സിംഗിൾസ് ഫൈനലിൽ കിഡംബി ശ്രീകാന്ത് മലേഷ്യയുടെ ചോങ് വേയ് ലീയെ നേരിടും. സാത്വിക് റാൺകി റെഡ്ഡി- ചിരാഗ് ചന്ദ്രശേഖർ ഷെട്ടി സഖ്യം പുരുഷ ഡബിൾസിൽ മത്സരിക്കും.
സ്ക്വാഷിൽ വനിതാ ഡബിൾസ് ടീമും ഇന്ന് ഫൈനലിന് ഇറങ്ങുന്നുണ്ട്. ടേബിൾ ടെന്നീസിൽ മിക്സഡ് ഡബിൾസ് വെങ്കലമെഡൽ ഇന്ത്യൻ ടീം നേടി. പുരുഷ സിംഗിൾസിൽ വെങ്കലമെഡൽ നിശ്ചയിക്കുന്ന മത്സരത്തിൽ ശരത് അചാന്ത കളിക്കാനിറങ്ങും.